തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. പുലർച്ചെ 3.55 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു.തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഭൂകമ്പമാപിനിയില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിന്റെയും തൃശൂരിന്റെയും ചിലഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത്. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. വീടുകൾക്ക് വലിയ വിള്ളലുകളടക്കം നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.