സിനിമയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീടുവിട്ട 14-കാരനെ കണ്ടെത്തിയെന്ന് വിവരം. മല്ലപ്പള്ളിയിലെ വീട്ടിൽ നിന്നാണ് കുട്ടി പോയത്. ചെന്നൈ -ഗുരുവായൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കുട്ടിയെ ഒരു യാത്രക്കാരന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 1500 രൂപയാണ് കൈയിലുണ്ടായിരുന്നത് .
യാത്ര ചെയ്തിരുന്ന സൈക്കിള്‍ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡിന് സമീപം കണ്ടെത്തി. കീഴ്വായ്പൂര് പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിനിമയില്‍ അഭിനയിക്കാന്‍ യാത്ര പോകുകയാണെന്നുപറഞ്ഞ് അമ്മയ്ക്ക് എഴുതിയ കത്ത് കണ്ടെടുത്തിരുന്നു.കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നതോടെയാണ് ട്രെയിൻ യാത്രക്കാരൻ തിരിച്ചറിഞ്ഞത്. കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയോട് സംസാരിച്ച ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു