കാസർകോട്: പെരിയ ഇരട്ടക്കൊലപ്പാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അതേസമയം സിപിഎം നേതൃത്വം ഇടപെട്ടാണ് സുബീഷിനെ നാട്ടിലെത്തിച്ചതെന്നാണ് വിവരം.