തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ബൂത്തുകളിലാണ് റീ പോളിംഗ്. കാസര്‍ഗോഡ് ജില്ലയിലെ കല്യാശേരിയിലെ 19, 69, 70 നന്പര് ബൂത്തുകളിലും കണ്ണൂര്‍ തളിപറന്പ് പാന്പുരുത്തിയിലെ 166-ാം നന്പര് ബൂത്തിലുമാണ് റീപോളിംഗ്.
വെള്ളിയാഴ്ച രാത്രി പത്ത് വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. കള്ളവോട്ട് നടന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികളും കലക്ടര്‍മാരുടെ അന്വേഷണ വിവരങ്ങളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കമ്മീഷന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ്.