മലപ്പുറം:ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. കർണാടക സ്വദേശി മധു വരസയുടെ പണവും സ്വർണവും കാറുമാണ് തട്ടിയെടുക്കപ്പെട്ടത്.
മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ നാല് പേരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സുഹൃത്താണ് മധു വരസ. മലപ്പുറത്ത് എത്തിച്ച മധു വരസയെ എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കിൽ ബന്ദിയാക്കിയാണ് സംഘം മോഷണം നടത്തിയത്. തട്ടിയെടുത്ത കാർ ആശുപത്രിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തു.