വയോജനങ്ങളുടെ മാനസിക സന്തോഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കമായി.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ കേട്ടു കേൾവിയില്ലാത്ത ഒന്നാണ് ഒരു എം എൽ എ തനിക്ക് ലഭിച്ച ശമ്പളം ജനങ്ങൾക്ക് തിരികെ നൽകുന്നത് എന്നും കർണാടക റവന്യൂ മന്ത്രി ബഹു: കൃഷ്ണ ബൈര ഗൗഡ പറഞ്ഞു.
രാഷ്ട്രീയത്തിൽ എത്തുമ്പോൾ അധികാരം നൽകിയ ജനങ്ങളെ മറന്നു പോകുന്ന രാഷ്ട്രീയക്കാരിൽ നിന്നും മാത്യു കുഴൽനാടൻ വ്യത്യസ്തനാണെന്നും, ഇത് പോലെ ഉള്ള ജനപ്രതിനിധികളെയാണ് നാടിനു ആവശ്യമെന്നും, മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനം മാതൃകയാക്കണമെന്നും മാത്യു കുഴൽനാടൻ എം എൽ എ യുടെ കാരുണ്യ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
എംഎൽഎ എന്ന നിലയിൽ ഇതുവരെ ലഭിച്ച ശമ്പളം ഇരുപത്തഞ്ചു ലക്ഷം രൂപ സ്പർശം പദ്ധതിയിലേക്ക് മാത്യു കുഴൽനാടൻ കൈമാറി. മന്ത്രി കൃഷ്ണ ബൈര ഗൗഡയും ഡീൻ കുര്യാക്കോസ് എം പി യും ചേർന്ന് ചെക്ക് സ്വീകരിച്ചു.
വയോജനങ്ങളുടെയും പ്രായമായവരുടെയും സന്തോഷസൂചിക ഉയർത്തുന്നതിനായി കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ വീടുകളിൽ എത്തി പരിചരിക്കുന്ന ‘എയ്ഞ്ചൽസ്’ പദ്ധതിയുടെ ഭാഗമായുള്ള പാലിയേറ്റിവ് കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു.
യോഗത്തിന്റെ അധ്യക്ഷതപദം കെഎം സലിം അലങ്കരിച്ചു, ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി, മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ്, മലങ്കര കത്തോലിക്ക മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ തിയഡേഷ്യസ്, ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ മഹേഷ് നാരായണൻ നമ്പൂതിരി, സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷഹാബുദ്ദീൻ ഫൈസി, പ്രമുഖ ഗാന്ധിയൻ പ്രൊഫസർ എംപി മത്തായി, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ ശ്യമദാസ്, റവ: ഫാ: ജോർജ് മാന്തോട്ടം, ഫാ.ആന്റണി പുത്തൻകുളം, KPCC ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ മജീദ്,
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡണ്ട് സാബു ജോൺ, കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് കടക്കോട്, മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എം ഹസൈനാർ, കെ എം പരീത്, എ മുഹമ്മദ് ബഷീർ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം അഡ്വക്കേറ്റ് ശൈഷൻ മാങ്ങഴ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീർ,അഡ്വ: വർഗീസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാന്റി എബ്രഹാം, റാന്നിക്കുട്ടി ജോർജ്, ബേബി ജോൺ ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി, ശ്രീ മുഹമ്മദ് പനക്കൻ, പി എം ഏലിയാസ്, റോയി കെ പൗലോസ്, കെ പി ബാബു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ എന്നിവർ പങ്കെടുത്തു.