മൂവാറ്റുപുഴ : തോട്ടക്കര വള്ളമറ്റം ആന്റണി വള്ളമറ്റം (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തോട്ടക്കര സെന്റ് ജോര്‍ജ് ആന്റ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ : പരേതയായ തങ്കമ്മ പാലാ ഇടപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍ : ബിനു, അബി. മരുമക്കള്‍ : ദീപ കൊള്ളന്നൂര്‍ തൃശൂര്‍, പ്രീത നമ്പ്യാപറമ്പില്‍ വണ്ണപ്പുറം. പരേതന് ദീര്‍ഘകാലം ആരക്കുഴ പഞ്ചായത്തംഗം, എകെസിസി ട്രഷറാര്‍, മുവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.