ബാങ്കളൂര്: ഫോമാ കണ്‍വെന്‍ഷനില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാര്‍സലോ ബവാരോ പാലസ് റിസോര്‍ട്ടിലാണ് കണ്വന്ഷന് നടക്കുക.
2024-26ല്‍ ഫോമായുടെ ജോ. ട്രഷററായി മാറ്റുരയ്ക്കാന്‍ മലനിരകളുടെ പുത്രി അമ്പിളി
ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ബാങ്കളൂരില് നേരിട്ടെത്തിയാണ് കര്‍ണാടക പി.സിസി പ്രസിഡന്റ് കൂടിയായ ഡികെയെ ക്ഷണിച്ചത്. ഡികെയുടെ സന്ദര്‍ശനം ഉറപ്പാക്കിയതോടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനൊപ്പം കന്നഡ മക്കളും ആഹ്ലാദത്തിലാണ്. ഓഗസ്റ്റില്‍ കണ്വന്ഷന് ആകുമ്പോഴേക്കും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ നിന്നും ഡികെയ്ക്ക് ഒഴിവുലഭിക്കും. യാത്രക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അദ്ധേഹം ഓഫീസിന് നിര്‍ദേശം നല്‍കിയതായി ജേക്കബ് തോമസ് പറഞ്ഞു. തന്നെ ക്ഷണിച്ചതില്‍ ഫോമായോടുളള പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ അവസ്ഥയും ഫോമായുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞുവെന്നും ജേക്കബ് പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധിയുണ്ടായാല്‍ അവിടെ പരിഹാരമുണ്ടാക്കാന്‍ എഐസിസി ചുമതലപ്പെടുത്തുക ഡികെയെയാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനായായ ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷനാണ് പുന്റാകാനയില് നടക്കുക. ഇതിന്റെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. കണ്‍വന്‍ഷനില്‍ കേരളത്തില്‍ നിന്ന് ഗവര്‍ണറും മന്ത്രിമാരും എംഎല്‍എമാരുമടക്കം നിരവധി രാഷ്ട്രീയ- സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുക്കുന്നുണ്ട്. കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് നടപടികള്‍ ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്.