ഒരു സ്വതന്ത്ര ട്രേഡ് യൂണിയൻ സഘടന എന്ന തലത്തിൽ ഉള്ള യു.എൻ. എയുടെ വളർച്ച കണ്ട് അമർഷമുള്ളവരുടെ സംഘടിത അക്രമങ്ങളാണ് നടക്കുന്നതെന്ന് യുഎൻഎ. അവർ ഒരുക്കിയ കെണിയിലും പ്രലോഭനത്തിലും പെട്ട് പോയവരാണ് പുതിയ ആരോപണത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും യുണിയൻ ജനറൽ സെക്രട്ടറിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
യൂണിയനുകളിൽ അഫിലിയേറ്റ് ചെയ്യാത്തതിന്റെ വൈരാഗ്യം പേറുന്ന രാഷ്ട്രീയ സ്വാധീവും ഭരണ സ്വാധീനവും കയ്യാളുന്ന ചില നേതാക്കളുടെ വർഷങ്ങളായുള്ള വൈരവും ചില ആശുപത്രി മാനേജുമെന്റുകളുടെ സ്വാധീനവുമാണ് ഇതിന് പിന്നിലും യുഎൻഎ ഭാരവാഹികൾ പ്രതികരിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിങ്ങനെ: സുഹൃത്തുക്കളെ ,
നമ്മുടെ സംഘടനക്ക് നേരെയും ഭാരവാഹികൾക്ക് എതിരെയും ഉയർന്ന ആരോപണങ്ങളെ സംഘടന അതീവ ഗൗരവമായാണ് കാണുന്നത് .ഓരോ ആരോപണങ്ങൾക്കും സഘടന അക്കമിട്ട് നിരത്തി മറുപടി പറയും .
ഒരു സ്വതന്ത്ര ട്രേഡ് യൂണിയൻ സഘടന എന്ന തലത്തിൽ ഉള്ള നമ്മുടെ വളർച്ച കണ്ട് അമർശമുള്ളവർ ഒരുക്കിയ കെണിയിലും പ്രലോഭനത്തിലും ,പെട്ട് പോയവർ ആണ് ഈ ആരോപണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് .
സ്ഥാനമാനങ്ങളും അധികാരവും പ്രലോഭനങ്ങളാണ് .നമ്മൾ അഫിലിയേറ്റ് ചെയ്യാത്തതിന്റെ വൈരാഗ്യം പേറുന്ന രാഷ്ട്രീയ സ്വാധീവും ഭരണ സ്വാധീനവും കയ്യാളുന്ന ചില നേതാക്കൾ , നമ്മളോട് വർഷങ്ങളായി വൈര നിരാത സമീപനം സ്വീകരിക്കുന്ന ചില ആശുപത്രി മാനേജുമെന്റുകളുടെ സ്വാധീനവും
പത്ര മാധ്യമങ്ങളിൽ പ്രവർത്തിച്ച തഴക്കവും പഴക്കവും വന്ന ‘ഓപ്പറേറ്റേഴ്സിന്റെ ‘ മീഡിയ മാനേജുമെന്റും എല്ലാം കൂടി തകർത്താടുന്ന സീനുകളാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് .
ആരോപണങ്ങൾക്കുള്ള മറുപടികൾ
1 .ഈ വർഷം വരെയുള്ള യു എൻ എ യുടെ എല്ലാ വരവ് ചിലവ് കണക്കുകളും സംസ്ഥാന കമ്മറ്റിയും ജനറൽ കൗൺസിലുകളും
അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ് .
2 .യു എൻ എ സംസ്ഥാന കമ്മറ്റിയ്ക്ക് വേണ്ടി
ജാസ്മിൻഷായുടെ വൈഫിന്റെ പേരിലുള്ള കാർ ,വാങ്ങുന്നതിന് വേണ്ടി ,സെയിൽ എഗ്രിമെന്റ് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി നടപ്പിലാക്കിയിട്ടുള്ളതാണ് .സംഘടനയുടെ പേരിൽ ലോൺ ബാങ്കുകൾ തരാത്തത് കൊണ്ട് വർഷങ്ങളായി മാസ വാടക കൊടുത്താണ് വാഹനം നമ്മൾ എടുത്തിടുന്നത് .ഒരു വർഷം മുൻപാണ് ജാസിമിൻഷായുടെ ഭാര്യയുടെ പേരിൽ ഉള്ള ഇന്നോവ വാഹനം അടവടക്കാൻ കഴിയാതെ വിൽക്കാൻ ആലോചിച്ച സമയത്തു സംഘടനാ കൂട്ടായി ,ആ വാഹനം ഏറ്റെടുക്കാൻ തീരുമാനിച്ചത് .മൂന്നു വർഷത്തെ ഇ എം ഐ കാലാവധി കഴിഞ്ഞാൽ ,സംഘടനയുടെ പേരിലേക്ക് മാറ്റാം എന്ന കരാർ വെച്ചിട്ടുണ്ട് .
ആ തീരുമാനങ്ങൾ കൈകൊണ്ട സമയത്തൊന്നും എതിർപ്പ് പ്രകടിപ്പിക്കാത്തവരാണ് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ആരോപണവുമായി രംഗത്ത് വരുന്നത്
3 .ദുരിതാവശ്വാസ പ്രവർത്തനങ്ങളിൽ സംഘടന ആരുടെ കയ്യിൽ നിന്നും പൈസ പിരിച്ചിട്ടില്ല .
യു എൻ എ അംഗങ്ങളുടെ സ്പെഷൽ ലെവിയിൽ നിന്നാണ് പതിനൊന്നു ലക്ഷം രൂപ ദുരിതാശ്വാസത്തിനു വേണ്ടി നൽകാൻ സംഘടന തീരുമാനിച്ചത് .ആ തുക ഇപ്പോഴും അകൗണ്ടിൽ നമ്മുടെ ഉണ്ട് .പല തവണ മുഖ്യമന്ത്രിയെ നേരിട്ട് ഏൽപ്പിക്കാൻ ശ്രമിച്ചതാണ് .മുഖ്യമന്ത്രിയുടെ അപ്പോയിന്മെന്റ് ഇഷ്യു ഉണ്ടായിരുന്നു .അതിനിടയിൽ സംഘടനയിൽ നിന്ന് തന്നെ പല അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു .നമ്മൾ നേരിട്ട് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ കണ്ടെത്തി വീട് വെച്ച് കൊടുക്കുകയാണ് വേണ്ടത് എന്നും സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യാൻ മലാല യൂസഫ് സായി വരുമ്പോൾ വേദിയിൽ വെച്ച് കൊണ്ട് കൈമാറാം എന്നൊക്കെയുള്ള ചർച്ചകൾ .അവസാനം മലാലയുടെ വരവിനുള്ള എൻ ഓ സി കിട്ടാൻ വൈകിയത് കൊണ്ട് ചടങ്ങും നീണ്ടു പോയി .
നേഴ്സിങ് കൗൺസിൽ ഇലക്ഷനു പിന്നാലെ ആയിരുന്നു മാസങ്ങളായി സംസ്ഥാന നേതാക്കൾ എല്ലാവരും എന്നതും സംസ്ഥാന സമ്മേളനം നീണ്ടു പോയ സാഹചര്യത്തിൽ ദുരിതാശ്വാസ നിധി എപ്പോൾ എങ്ങനെ കൈമാറണം എന്ന് തീരുമാനിക്കുന്നതിൽ വൈകുന്നതിലേക്കെത്തിച്ച കാര്യങ്ങളാണ് .
4 .സംഘടനയുടെ വെബ് സൈറ്റ് , ക്രിയേറ്റിവ് വർക്കുകൾ ,പബ്ലിക്ക് റിലേഷൻ വർക്കുകൾ , പ്രാചരണ ഗാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ വർഷങ്ങളായി ചെയ്തു വരുന്ന കമ്പനിക്ക് 2016 ൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ് 2017 ആഗസ്റ്റിൽ 12.5 ലക്ഷം രൂപ നൽകിയത് .നിലവിൽ മൊബൈൽ ആപ്പും
കെയർ മാഗസിൻ ഓൺലൈൻ ആക്കുക എന്ന വർക്കും വെബ്സൈറ്റ് ആനുവൽ മൈന്റൻസ് ,
എന്നിവ ഈ കമ്പനി നമുക്ക് വേണ്ടി ചെയ്തു വരുന്നുണ്ട് .കൃത്യമായ എഗ്രിമെന്റും വർക്ക് ഓർഡറും സഹിതം അഞ്ചു വർഷത്തെ കരാർ പ്രകാരം രണ്ടു വര്ഷം മുൻപ് നല്കിയ പേയ്മെന്റാണ് ഇത് .
5 .പൈസ മാറുന്നതിന് ഓഫീസ് ഉള്ള സ്റ്റാഫുകളുടെ അവൈലബിലിറ്റിക്ക് അനുസരിച്ചു ചെയ്യുന്നതിനെയാണ്
ജാസ്മിൻഷായുടെ ഡ്രൈവർ ലക്ഷങ്ങളുടെ ചെക്ക് മാറി എന്ന് പറയുന്നത് . യു എൻ എക്കോ അഖിലേന്ത്യാ അധ്യക്ഷൻ ജാസ്മിന്ഷാക്കോ ശമ്പളം കൊടുത്തു കൊണ്ട് ഒരു ഡ്രൈവർ ഇല്ല എന്നത് കൂടി ഇവർ മനസ്സിലാക്കണം .
6 .കേരളാ നേഴ്സിങ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ യു എൻ എ യുടെ ഗംഭീര വിജയം കൂടി ആയപ്പോൾ നമ്മുക്ക് നേരെയുള്ള മാറ്റ് ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശത്രുത പതിന്മടങ്ങായി .ആ ശത്രുതയുടെ അവസാന ഉദാഹരണമാണ് ഈ കാണുന്നത് .
7 ) ഓരോ പൈസയും ആരുടെ പേരിൽ മാറി എന്നും എന്തിനു വേണ്ടി ഉപയോഗിച്ചു എന്നതിന് സംഘടനയിൽ കൃത്യമായ കണക്ക് ഉണ്ട് .ഒരു രൂപ ആണെങ്കിലും അത് അകൗണ്ട് വഴി മാത്രം സ്വീകരിക്കുകയും ചിലവാക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംഘടന.മുഴുവൻ കണക്കുകളും നമ്മുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും അടുത്ത ദിവസം തന്നെ പബ്ലിഷ് ചെയ്യും .
എല്ലാ സി ഐ ടി യു അടക്കമുള്ള ട്രേഡ് യൂണികളും രാഷ്ട്രീയ പാർട്ടികളും ഞങ്ങൾ അവതരിപ്പിക്കുന്നത് പോലെ സമൂഹ മധ്യത്തിൽ കണക്കുകൾ അവതരിപ്പിക്കാൻ തയ്യാറാവുമോ എന്ന ഒരു ചോദ്യം കൂടി മുന്നോട്ട് വെയ്ക്കുന്നു
യു എൻ എ യെ അല്ല ഞങ്ങൾ കുറ്റപ്പെടുത്തുന്നത് അഖിലേന്ത്യാ അദ്ധ്യക്ഷൻ ജാസ്മിൻഷായെ ആണ് എന്നൊക്കെയുള്ള പറച്ചിൽ കയ്യിൽ വെച്ചാൽ മതി .പശു കാലു പൊക്കുമ്പോഴേ അറിയാം എന്തിനാണെന്ന് .ഒറ്റപ്പെടുത്തി ആക്രമിച്ചു ജാസ്മിൻഷായെയും അത് വഴി സംഘടനയെയും തകർക്കാമെന്ന വ്യാമോഹം ഇവിടെ വിലപ്പോവില്ല .ജാസ്മിൻഷാ എന്ന നേതാവിന്റെ സമർപ്പിത ജീവിതവും നേതൃപാടവും ആണ് അടിമകളേക്കാൾ കഷ്ടതയിൽ ആയിരുന്ന നേഴ്സിങ് സമൂഹത്തിനു ഇന്ന് ലഭിക്കുന്ന ഈ അവകാശ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ നമ്മെ ഏറെ സഹായിച്ചത് എന്ന് ആരും മറന്നു പോകരുത് .
ജാസ്മിൻഷാ പറഞ്ഞത് പോലെ
യു എൻ എ ഒരു വികാരവും ആവേശവുമാണ് .
ഈ സംഘടന തകർക്കാൻ നടക്കുന്ന ഗൂഡാലോചനകളെ ശ്രമങ്ങളെ എന്ത് വില കൊടുത്തും ചെറുത്തു തോൽപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി സഘടനയ്ക്ക് കീഴിൽ അണി നിരക്കണമെന്ന അഭ്യര്ഥനയോടെ
സുജനപാൽ
ജനറൽ സെക്രട്ടറി
യു എൻ എ