പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ് ലോണെടുത്ത് കാര്‍ വാങ്ങി. യൂത്ത് കോണ്‍ഗ്രസിന്റെ രമ്യയ്ക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 1000 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 14 ലക്ഷം പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ വിമര്‍ശനം നാനാകോണുകളില്‍ നിന്നും ശക്തമായിരുന്നു.
എം പി ക്ക് ശമ്പളവും ആനുകൂല്യവും ഉള്ളപ്പോൾ കാർ വാങ്ങാൻ പിരിവ് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കെപിസിസി അധ്യക്ഷൻ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നൽകി യൂത്ത് കോൺഗ്രസുകാർ വിവാദം അവസാനിപ്പിച്ചിരുന്നു. ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് എംപിയുടെ പുത്തന്‍ വാഹനം. വായ്പ എടുത്താണ് വാഹനം വാങ്ങിയത്. മുൻ എംപി വി എസ് വിജയരാഘവൻ രമ്യക്ക് കാറിന്റെ താക്കോൽ കൈമാറി. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് വിവരം.