ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. മയോണയ്സ് ഉപയോഗിച്ച് ചിക്കന്‍ കഴിച്ച ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ നിത്യാനന്ദ ഭവന് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികള്‍ കഴിച്ചത്.കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.