തൃശൂര്‍: പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന് വക്കീല്‍ നോട്ടീസയച്ചു. ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും താന്‍ പറഞ്ഞതായി ഗോവിന്ദന് പ്രസ്താവന നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു വക്കീല്‍ നോട്ടീസ്.
പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കും. ഇതിനു മുന്നോടിയായാണു വക്കീല്‍ നോട്ടീസ് അയച്ചത്. സംസ്ഥാനത്തു ലൗ ജിഹാദ് സജീവമാണെന്ന സിറോ മലബാര്‍ സഭയുടെ അഭിപ്രായത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.