മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരാമർശം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് മുഖേന ഈ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയല്‍ പറഞ്ഞു.
മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.