തൃശൂര്‍: പൊലീസുകാരന് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7. 15 ഓടെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണന്. സാമ്ബത്തിക ബാധ്യത മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു ഇദ്ദേഹമെന്ന് പറയപ്പെടുന്നു.