കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. പരുക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കെജിഎംഒ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ.ജെ. റീന പറഞ്ഞു. അതേസമയം, ഡോ. ഗണേഷ് ചികില്‍സിക്കാന്‍ വിസമ്മതിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. തന്നേയും കൂടെയുള്ളയാളെയും പിടിച്ചു തള്ളുകയും മര്‍ദിക്കുകയും ചെയ്തു. ആംബുലന്‍സ് ഉണ്ടായിരുന്നത് ഡോക്ടര്‍ ഇരിക്കുന്നതിന് അടുത്തായിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.