മലപ്പുറം കോട്ടക്കൽ കോഴിച്ചെനയില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു കിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഈ സംഭവം. കുഞ്ഞിൻ്റെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടി കളിക്കുന്നതിനിടയില്‍ ബക്കറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.