രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പതാക ഉയർത്തി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി. ആഘോഷ ചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലത ഐപിഎസ് എന്നിവർ പങ്കെടുത്തു