കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടില്‍ എം എം ഷമീര്‍ . 1993 പോലീസ് സേനയില്‍ പ്രവേശിച്ചു. വിവിധ കാലഘട്ടങ്ങളിലായി കോതമംഗലം മൂവാറ്റുപുഴ ,കുട്ടമ്പുഴ ,കല്ലൂര്‍ ക്കാട് ,എന്നീ പോലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചു. വിവിധ സ്റ്റേഷനുകളില്‍ പ്രമാദമായ കേസുകളില്‍ സ്ക്വാഡ് അംഗമായി പ്രവര്‍ത്തിച്ച് കഴിവ് തെളിച്ച് പോലിസ് സേനക്ക് അഭിമാനമായി മാറിയിരുന്നു.
ഭാര്യ: റെജിന (ചാത്തറ്റും ഗവ. ഹൈസ്ക്കൂള് കൊമേഴ്സ് വിഭാഗം അധ്യാപിക). മക്കള്‍: എസ് അമന്, (ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ ബിരുദധാരി), മീര നസ്രിന് (ഡല്‍ഹി യൂണിവേഴ്സിറ്റി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.