കുവൈത്തിലെ ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കേരളം കണ്ണീരോടെ വിട നൽകി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീടുകളിലേക്കെത്തി. മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോചാരം അര്‍പ്പിച്ചു. തൃശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂർ സ്വദേശി നൂഹ്, പത്തനംതിട്ട സ്വദേശി മുരളീധരൻ. കൊല്ലം സ്വദേശി ഷമീർ, മലപ്പുറം സ്വദേശി ബാഹുലേയൻ, നെടുമങ്ങാട് സ്വദേശി അരുൺ ബാബു, ഇടവ സ്വദേശി ശ്രീജേഷ്, കണ്ണൂർ സ്വദേശി വിശ്വാസ് കൃഷ്ണൻ, പയ്യന്നൂർ സ്വദേശി നിതിൻ, ചെർക്കള സ്വദേശി രജ്ഞിത്. കേളു എന്നിവരുടെ സംസ്കാരം പൂർത്തിയായി.
കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നാവികസേന വിമാനം ഇന്നലെ രാവിലെ പത്തരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം 31 മൃതദേഹങ്ങൾ പുറത്തെത്തിച്ചു. ഇതിൽ 23 പേർ മലയാളികളും 7 പേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടകക്കാരനുമാണ്. അപകടത്തിൽ മരിച്ചവരിൽ അവശേഷിക്കുന്നവരുടെ സംസ്കാരം നാളെയും മറ്റന്നാളുമായി നടക്കും.കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ലൂക്കോസ്, പുനലൂര്‍ സ്വദേശി സാജന് ജോര്‍ജ് എന്നിവരുടെ സംസ്കാരം നാളെ നടക്കും. കോട്ടയം സ്വദേശികളായ സ്റ്റെഫിന്, ഷിബു, ശ്രീഹരി എന്നിവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.