കാമുകൻ കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയാണ് യുവതി, കാമുകനായ പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയത്.യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നതു കണ്ടു നാട്ടുകാരിൽ ചിലർ യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും യുവതി ഒന്നുംതന്നെ സംസാരിച്ചില്ല.
ഇതിനുപിന്നാലെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് അവശനിലയിലായ യുവതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞീഴൂരുള്ള യുവതിയുടെ അമ്മയെ പൊലീസ് വിളിച്ച് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്നു പൊലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി.ശനിയാഴ്ച യുവതിയെ കൊണ്ടുപോകാനായി അമ്മ മഹിളാമന്ദിരത്തിലെത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല.