കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. പത്തനംതിട്ടയിലാണ് ഉത്തരവ് ആദ്യം നടപ്പാക്കിയത്. പത്തനംതിട്ടയിലെ അരുവാപ്പുലത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പ് വെടിവച്ചു കൊന്നു. കോന്നി റേഞ്ച് ഓഫീസര്‍ സലീല്‍ ജോസ് ആണ് പന്നിയെ വെടിവച്ചത് കൊന്നത്.
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി മാസത്തിലെ നിര്‍ദേശിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഎഫ്ഒയ്ക്ക് നല്‍കണമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.