തിരുവനന്തപുരം: പ്രസംഗം ഇടയ്ക്ക് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംഘടിപ്പിച്ച ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ചുമയും ശബ്ദതടസവും ഉണ്ടായതിനെ തുടര്‍ന്നാണ് പരിപാടി ചുരുക്കി മുഖ്യമന്ത്രി മടങ്ങിയത്.
ചുമ നീണ്ടതോടെ ചടങ്ങിലുണ്ടായിരുന്ന മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും ഉടനെ വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അര മിനിറ്റോളം വെള്ളം എത്തുന്നതിനായി മുഖ്യമന്ത്രി പോഡിയത്തിനു മുന്നില്‍ കാത്തു നിന്നു. തുടര്‍ന്ന് വെള്ളം കുടിച്ച ശേഷം ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെ അധ്യക്ഷ പ്രസംഗത്തിനായി സംഘാടകര്‍ മന്ത്രി ശിവന്‍കുട്ടിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയുടെ അരികില്‍ തന്നെ തുടര്‍ന്നു. ശിവന്‍കുട്ടിയെ പ്രസംഗത്തിനായി ക്ഷണിച്ചുവെന്നും സംസാരിക്കാനും മുഖ്യമന്ത്രിയും മന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സദസ്സിലുള്ളവരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.