മാനന്തവാടി: വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണുന്നതിനായി സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കും.മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
പ്രത്യേക അധികാരമുള്ള ഓഫീസറെ ആയിരിക്കും നിയമിക്കുകയെന്നും വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് സ്പെഷല്‍ ഓഫീസറെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.ജില്ലയില്‍ രണ്ട് ആർആർടി ടീമിനെക്കൂടി നിയമിക്കാനും വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായി.