സ്ഥാനാര്‍ത്ഥികള്‍ , ചീഫ് ഇലക്ഷന് ഏജന്റ് മാര്‍ , കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടത്തുന്ന രീതി..
1. വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 16- ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
2. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റ് മാര്‍ക്ക് മാത്രമേ കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കൂ.
3. സ്ഥാനാര്‍ത്ഥിക്കും , ചീഫ് ഇലക്ഷന് ഏജന്റ് നും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
വോട്ടെണ്ണല്‍ പ്രക്രിയ…
1. കൗണ്ടിംഗ് ഹാളിനുള്ളില്‍ കൗണ്ടിംഗ് ടേബിളുകള്‍ ക്രമീകരിച്ചിരിക്കും. കൗണ്ടിംഗ് ടേബിളില്‍ കൗണ്ടിംഗ് ഓഫീസേഴ്സ് ഉണ്ടാകും.
2.റിട്ടേണിംഗ് ഓഫീസര്‍ ക്കായി പ്രത്യേകം ടേബിള്‍ ക്രമീകരിച്ചിരിക്കും.
3. പോസ്റ്റല്‍ വോട്ടുകള്‍ ആണ് ആദ്യം എണ്ണുക.
4. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളില്‍ ആയിരിക്കും.
5. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നശേഷം EVM കണ്ട്രോള് യൂണിറ്റുകള്‍ കൗണ്ടിങ് ടേബിളില്‍ എത്തിക്കും. (പോളിംഗ് സ്റ്റേഷനില്‍ പ്രിസൈഡിങ് ഓഫീസറുടെ മുന്നില്‍ ഇരുന്ന വോട്ട് രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഭാഗമാണ് കണ്ട്രോള് യൂണിറ്റ്.)
6. ബാലറ്റ് യൂണിറ്റുകള്‍ കൗണ്ടിംഗ് ടേബിളില്‍ കൊണ്ടു വരികയില്ല. പോളിംഗ് സ്റ്റേഷനില്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റ് നുള്ളില്‍ വിരലമര്‍ത്തി വോട്ട് ചെയ്ത ഭാഗമാണ് ബാലറ്റ് യൂണിറ്റ്. (ത്രിതല പഞ്ചായത്തുകളില്‍ 3 ബാലറ്റ് യൂണിറ്റുകളും, മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഒരു ബാലറ്റ് യൂണിറ്റ്)
7. ക്യാരി ബാഗില്‍ നിന്നും സീല്‍ പൊട്ടിച്ച് കണ്ട്രോള് യൂണിറ്റ് പുറത്തെടുക്കുമ്പോള്‍ അവ ഏതെങ്കിലും തരത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
8. അടുത്തതായി കണ്ട്രോള് യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യും. ഉടനെ കണ്ട്രോള് യൂണിറ്റില്‍ ഡിസ്പ്ലേ ഭാഗത്ത് SEC KERALA. എന്നും Date, Time എന്നിവയും ഡിസ്പ്ലേ വരും. കൂടാതെ കണ്ട്രോള് യൂണിറ്റ്ന്റെ നമ്പര്‍, നമ്പര്‍ ഓഫ് പോസ്റ്റ്-(Post-1 ഗ്രാമപഞ്ചായത്ത് post-2 ബ്ലോക്ക് പഞ്ചായത്ത് post-3 ജില്ലാ പഞ്ചായത്ത്.
മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും post-1 എന്നുമാത്രം) സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവയും ഡിസ്പ്ലേയില്‍ വരും.
9. ഇനി മധ്യഭാഗത്തെ പേപ്പര്‍ സീല്‍ പൊട്ടിച്ച് അതിനടിയില്‍ ഉള്ള ടാഗ് കട്ട് ചെയ്തു മാറ്റി ലിഡ് (Lid) മാറ്റും. അവിടെ RESULT-1( മെഷീനിലെ റിസള്‍ട്ട് ) RESULT-2 (DMMഡി ലെ റിസള്‍ട്ട്) എന്ന് കാണാം.
10.RESULT-1 ബട്ടണമര്ത്തിയാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ട് എടുക്കുന്നത്.
RESULT-2 ബട്ടണ്‍ താഴെ DMM യൂണിറ്റ് ആണ്. DMM ല്‍ വോട്ട് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ഉണ്ടാകും. പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഇലക്ഷന് കമ്മീഷന് ഭദ്രമായി എക്കാലത്തേക്കും സൂക്ഷിക്കുന്നത് DMM ആണ്. കണ്ട്രോള് യൂണിറ്റ് അല്ല. കണ്ട്രോള് യൂണിറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കും.
11.Result-1 ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ആദ്യം PDT..Poll date and time
PST… Poll start time
PET…. Poll end time എന്നിവ ഡിസ്പ്ലേ ചെയ്യും തുടര്‍ന്ന് ആകെ വോട്ടര്‍മാരുടെ എണ്ണം കാണിക്കും. തുടര്‍ന്ന് Post-1 (ഗ്രാമ പഞ്ചായത്തിലേക്ക് ) വോട്ട് ചെയ്തവരുടെ എണ്ണം കാണിക്കും. തുടര്‍ന്ന് പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം കാണിക്കും. ആകെ വോട്ടര്‍മാരുടെ എണ്ണവും ഓരോ പോസ്റ്റിലേ ക്കും വോട്ട് ചെയ്തവരുടെ എണ്ണവും വ്യത്യസ്തമാകാം. കാരണം ഒരു വോട്ടര്‍ ത്രിതല പഞ്ചായത്തിലെ മൂന്ന് പോസ്റ്റിലേക്കും വോട്ട് ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ പോസ്റ്റിലേക്ക് മാത്രം വോട്ട് മാത്രം രേഖപ്പെടുത്തി END ബട്ടണ്‍ അമര്‍ത്തി പോകാം.
12. തുടര്‍ന്ന് ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ടുകള്‍ ബാലറ്റില്‍ പേര് ചേര്‍ത്തിരുന്ന ക്രമമനുസരിച്ച് ഡിസ്പ്ലേ ചെയ്യും.
അടുത്തതായി Post-2- ബ്ലോക്ക് പഞ്ചായത്ത് വോട്ടുകള്‍ ഡിസ്പ്ലേ ചെയ്യും.
അടുത്തത് Post-3 ജില്ലാ പഞ്ചായത്തുകളിലെ വോട്ടുകള്‍ ഡിസ്പ്ലേ ചെയ്യും
എല്ലാ പോസ്റ്റുകളുടെയും വോട്ടുകള്‍ ഡിസ്പ്ലേ ചെയ്തുകഴിഞ്ഞാല്‍ ഡിസ്പ്ലേ ഭാഗത്ത് END മെസ്സേജ് വരും.
14. വോട്ടുകളുടെ എണ്ണം ഡിസ്പ്ലേ സമയത്ത് എഴുതിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഡിസ്പ്ലേ ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടാം.
15. വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വോട്ടിംഗ് മെഷീനിലെ ബാറ്ററി കമ്പാര്‍ട്ട്മെന്റ് തുറന്ന് ബാറ്ററി റിമൂവ് ചെയ്യും. അതിനുശേഷം DMM ഇളക്കി എടുത്തു സൂക്ഷിക്കും. പിന്നീട് വോട്ടിങ് മെഷീന് സീല്‍ ചെയ്ത മാറ്റും.
16. വാര്‍ഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളി ലേയും വോട്ടെണ്ണല്‍ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും.
17. റിസള്‍ട്ട് ഷീറ്റ് ഏജന്റ്മാര്‍ ഒപ്പിട്ട് നല്‍കണം.
18.വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ഉടന്‍തന്നെ റിട്ടേണിംഗ് ഓഫീസര്‍ ‘തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ്’ നല്‍കും.
19.മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഒരു പോസ്റ്റ് മാത്രമേ (Post-1)ഉള്ളൂ.
വോട്ടെണ്ണല്‍ പ്രക്രിയ മുകളില്‍ വിവരിച്ച രീതിയില്‍ തന്നെ. വ്യത്യാസമൊന്നുമില്ല.
പരമാവധി ഷെയര്‍ചെയ്യുക