തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് ഫിറോസ് വനിതാ മതിലിനെതിരെ ഹര്‍ജി നല്‍കും. വനിതാ മതില് സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നാരോപിച്ച് പികെ ഫിറോസ് ഹൈക്കോടതിയെ സമീപിച്ചു. വനിതാ മതില് സംഘടിപ്പിക്കാനുള്ള പണം എവിടെ നിന്നാണ് കണ്ടെത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പി കെ ഫിറോസ് ആവശ്യപ്പെടുന്നു.
വനിതാ മതിലിനെതിരെ മുസ്ലീം ലീഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നിയമസഭാ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.