തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. വിധി പ്രതീക്ഷ നല്‍കുന്നതാണെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു.
യുവതി പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുളള കാര്യങ്ങളില്‍ വിധി പകര്‍പ്പ് കിട്ടയ ശേഷമേ വ്യക്തത ഉണ്ടാകുകയുള്ളു.വിധി വിശ്വാസികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും കണ്ഠര് രാജീവര് പറഞ്ഞു.
അതേസമയം വിധി തങ്ങള്‍ക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റായ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ തങ്ങള്‍ അഭിമാനിക്കുന്നു.സംസ്ഥാന സര്‍ക്കാര്‍ ഈ വിധി മാനിക്കണമെന്നും യുവതികള്‍ പ്രവേശനത്തിന് എത്തിയാല്‍ അനുവദിക്കരിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല കേസിലെ 2018 ലെ വിധി പുനപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ ജല്ലിക്കെട്ട് മാതൃകയില്‍ പളളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് വിധിക്ക് മുന്‍പ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.