തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീം കോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്ക്കുന്നു. വിധി എന്തായാലും അംഗീകരിക്കുകായാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ല. വിധിയില്‍ സ്റ്റേയില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.