ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്ന ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി. അയ്യപ്പ ഭക്തന്മാരുടെ സംഘമാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.