റസ്ലിംഗ് താരത്തെ വെല്ല് വിളിച്ച ബോളിവുഡ് നടി രാഖി സാവന്ത്രാ ഖി ഇടി വാങ്ങി ആശുപത്രിയിൽ ചികിത്സയിൽ.പഞ്ചകുലയിലെ തൊ ലാല്‍ ദേവി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരം. . ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല് റസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗില്‍ കയറിയ രാഖിയ്ക്ക് മത്സരത്തിനിടയില്‍ പരിക്കേല്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
റിംഗില്‍ വീണു കിടക്കുന്ന രാഖിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 40 കാരിയായ രാഖിയെ രണ്ടു വനിതാ പൊലീസുകാരും സംഘാടകരും താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്.