കൊച്ചി: അഭിഭാഷകരും ഹര്‍ജിക്കാരും കൂപ്പുകൈയോടെ വാദിക്കേണ്ട ഹൈക്കോടതി. ഭരണഘടനാപരമായ അവകാശത്തിനുവേണ്ടിയാണ് അഭിഭാഷകരും ഹര്‍ജിക്കാരും വരുന്നത്. നീതിയുടെ ദേവാലയമാണെങ്കിലും കോടതിയില്‍ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്. എന്നാല്‍ ഹര്‍ജിക്കാരും അഭിഭാഷകരും വാദിക്കുമ്പോള്‍ കോടതിയുടെ അന്തസ്സ് പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന് അഭിപ്രായപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ആലപ്പുഴ സ്വദേശിക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ആലപ്പുഴ നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
കേസിന്റെ റജിസ്ട്രേഷനിലേക്ക് നയിച്ച വസ്തുതകളെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാന്‍ ആലപ്പുഴ എസ്പിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നോര്‍ത്ത് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രാര്‍ഥനാ ഹാളില്‍നിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെ പരാതി നല്‍കിയെന്നും, ഇതിലെ തുടര്‍ നടപടി അറിയാന്‍ ഇന്‍സ്പെക്ടറെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും പരാതിക്കാരി വ്യക്തമാക്കി.
ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്കെതിരെ എസ്പിക്കും ഐജിയ്ക്കും പൊലീസ് കംപ്ലയന്റ് അതോറിറ്റിക്കും പരാതി നല്കി. ഇതിലുള്ള വൈരാഗ്യം നിമിത്തമാണ് താന്‍ ഇന്‍സ്പെക്ടറെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തി യെന്നുമാരോപിച്ച് കേസെടുത്തതെന്ന് ഹര്‍ജിക്കാരി വാദിച്ചു.
ഇന്‍സ്പെക്ടര്‍ക്കെതിരെ ഹര്‍ജിക്കാരി പരാതി നല്‍കിയശേഷമാണ് അസഭ്യം പറഞ്ഞെന്ന കേസെടുത്തതെന്ന് കോടതി വിലയിരുത്തി. സാധാരണഗതിയില്‍ നമ്മുടെ സമൂഹത്തില്‍ ഇത്തരമൊരു സംഭവം നടന്നെന്ന് വിശ്വസിക്കാനാവില്ല. ജനങ്ങള്‍ പൊതുവേ പൊലീസിനെ ബഹുമാനിക്കുന്നവരാണ്. സര്‍വീസി ലുണ്ടെങ്കില്‍ വകുപ്പുതല അന്വേഷണം നടത്തണെമെന്നും ഹൈക്കോടതി വ്യക്തമാക്കി.