പയ്യന്നൂര്‍: ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ യുവാവ് പയ്യന്നൂരിൽ പിടിയിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ സ്വദേശി റാഷിദിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.
1000 രൂപയും 500 രൂപയും സമ്മാനാർഹമായ നമ്പറുകൾ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്പനക്കാർക്ക് നൽകി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ യുവാവിനെതിരെ കേസ് നിലവിലുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.