സയനൈഡ് ലഭിക്കാന്‍ ജോളി പ്രജികുമാറിനു നല്‍കിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയുമാണ്. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നല്‍കിയതെന്നും അന്വേഷണസംഘത്തോട് മാത്യു പറഞ്ഞു. എന്നാല്‍ 2 തവണ മാത്യു തനിക്കു സയനൈഡ് നല്കിയെന്നു ജോളി പറഞ്ഞിരുന്നു.
ഈ മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തില്‍ ആക്കുകയായിരുന്നു. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എന്‍ഐടിയില്‍ അസി. പ്രഫസര്‍ ആണെന്ന് 14 വര്‍ഷം ഭര്‍ത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീയ്ക്ക് ഇതെല്ലാം സാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊലപാതകങ്ങള്‍ നടത്തിയതില്‍ ജോളിക്കു വിഷമമില്ല. എന്നാല്‍ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതില്‍ ജോളി അസ്വസ്ഥയാണ്. മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ടെന്നും എസ്പി പറയുന്നു.