ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ സൗകര്യം. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യമാണ് ഇതിനായി വിനിയോഗിക്കാവുന്നത്. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ സൗകര്യം വിനിയോഗിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
പുറപ്പെടുന്ന ദിവസം, നിങ്ങൾ വീടിൻ്റെ സ്ഥാനം, വീടിൻ്റെ പേര്, അതുപോലെ നിങ്ങളുടെ വീടിനടുത്തുള്ള ബന്ധുക്കളുടെയും അയൽക്കാരുടെയും പേരുകളും ഫോൺ നമ്പറുകളും ആപ്പില്‍ നൽകണം. ഈ പ്രോഗ്രാം ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.