തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ ആലോചന. വെടിക്കെട്ട് കാണുന്നതിനുള്ള ദൂരപരിധി ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ എന്നത് 60 മീറ്റര്‍ ആക്കി ചുരുക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.ചില സാങ്കേതിക മാറ്റങ്ങളോടെയാണ് പൂരം പഴയ പെരുമയിൽ നടത്തുകയെന്ന് സുരേഷ് ഗോപി പറഞ്ഞു.
വെടിക്കെട്ട് ലൈനിൽ നിന്ന് 100 മീറ്റർ അകലെ ഇപ്പോൾ അകലെ നിന്നാണ് ഇപ്പോള്‍ വെടിക്കെട്ട് കാണാനാകുക. ഇത് 60 മീറ്ററായി കുറയ്ക്കാനുള്ള സാധ്യതയാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇന്ന് സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിഷയം ചർച്ചയായത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ യോഗത്തിന്റെ നിര്‍ദ്ദേശം ഹൈക്കോടതിയെ അറിയിക്കാനും ഇളവ് നേടാനുമാണ് നീക്കം. കഴിഞ്ഞ വർഷത്തെ പൂരത്തിൻ്റെ വേദന തനിക്കറിയാമെന്നും ഇത്തവണ ഹൃദ്യമായ പൂരം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.