ഏരൂര്‍ എലുമനയ്ക്ക് സമീപം ബിസ്മി സ്റ്റോഴ്സില്‍ വില്പനയ്ക്കായി പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്ക്ക്. ബലൂണ്‍ വില്‍പ്പനയ്ക്ക് വെച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എരൂര്‍ ചേലയ്ക്ക വഴിക്കു സമീപത്തുള്ള ‘ബിസ്മി സ്റ്റോഴ്സ്’ കട പൊലീസ് അടപ്പിച്ചു. ഈ കടയില്‍ നിന്നും ബലൂണ്‍ വാങ്ങിയ എരൂര്‍ സ്വദേശിക്കാണ് ‘ഐ ലൗ പാക്കിസ്താന്’ എന്നെഴുതിയ ബലൂണ്‍ ലഭിച്ചത്.
പോട്ടയില്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തായാണ് ബിസ്മി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. മഞ്ചേശ്വരം സ്വദേശി അബുബക്കര്‍ ആണ് കട നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പിറന്നാള്‍ ആഘോഷത്തിനായി ഇവിടെ നിന്നും വാങ്ങിയ ഏരൂര്‍ സ്വദേശിക്കാണ് പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം ഉള്ള ബലൂണ്‍ ലഭിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് കട നടത്തിയിരുന്നത്. മൊത്തകച്ചവടക്കാരില്‍ നിന്നാണ് ബലൂണ്‍ പാക്കുകള്‍ വാങ്ങിയതെന്നും അതില്‍ എങ്ങനെയാണ് ഈ വിധത്തിലുള്ള ബലൂണ്‍ പെട്ടതെന്ന് അറിയില്ലെന്നും കടയുടമ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഇതിലൂടെ രാജ്യത്ത് കലാപവും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തണമെന്നുള്ള ഉദ്യേശ്യവും ലക്ഷ്യം വയ്ക്കുന്നു. ശത്രു രാജ്യമായ പാകിസ്ഥാന്റെ പതാകയും ചിഹ്നങ്ങളും പതിച്ച ബലൂണുകള്‍ വിതരണം ചെയ്ത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കും വിധം പ്രവര്‍ത്തിച്ചതായി പോലീസ് എഫ്ഐആറില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു.