മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്.
വിവിഐപികളുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. കരിപ്പൂരിലെ വിമാനാപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് കൊവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.