പ്രളയത്തിൽ തകർന്ന നിലമ്പൂരും വയനാടും മുവാറ്റുപുഴ വൺവേ ഫ്രണ്ട്സിന്റെ സഹായ ഹസ്തം. മുവാറ്റുപുഴയിൽ നിന്നും വൺവേ ഫ്രണ്ട്സ് കൂട്ടായ്മ തങ്ങൾ സമാഹരിച്ച ഏകദേശം അഞ്ചര ലക്ഷo രൂപയുടെ നിത്യോപയോഗ സാധനങ്ങളുമായിട്ടാണ് നിലമ്പൂരിലെ ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിയത്. ഒരോ കുടുംബത്തിനും വേണ്ട മുഴുവൻ സാധനങ്ങളും (പലചരക്ക് , വസ്ത്രങ്ങൾ എല്ലാവർക്കും ഉള്ളത്, പാ ത്രങ്ങൾ, ക്ലീനിങ് ഐറ്റംസ്, മരുന്നുകൾ ) അടങ്ങിയ പാക്കറ്റുകളാണ് വിതരണം നടത്തിയത്.
ക്യാമ്പുകളിൽ അല്ലാതെ ആരുടെയും സഹായ ഹസ്തം എത്താത്ത ഒറ്റപെട്ട പ്രേദേശങ്ങൾ നാട്ടുകാരുടെ സഹായത്തോടെ തേടി പിടിച്ചാണ് മൂവാറ്റുപുഴ കൂട്ടായ്മ സഹായം എത്തിച്ചത്. അതോടൊപ്പം വീടുകളും മറ്റും വൃത്തിയാക്കുന്ന ജോലികൾ കൂടി ഈ 25 അംഗ സംഘം നടത്തിയിരുന്നു. ക്യാമ്പുകളിൽ എത്തിപ്പെടാൻ കഴിയാതെ ഒറ്റപെട്ടു പോയ ഇവരുടെ അവസ്ഥ അതി ദയനീയമെന്നാണ് ഇവിടം സന്ദർശിച്ചവർ പറയുന്നത്. പലരും പട്ടിണിയിലും രോഗത്തിലുമാണ്. ചില പ്രദേശങ്ങളിൽ ഇലട്രിക് കമ്പികളിൽ തങ്ങി നിൽക്കുന്ന വസ്ത്രങ്ങൾ ഇവരുടെ കഥ പറയുന്നുണ്ട്.
സമാഹരിച്ച സാദനങ്ങളുടെ മൂന്നിരട്ടിയോ നാലിരട്ടിയോ
പര്യാപ്തമല്ല എന്നാണ് അവിടെ എത്തിയ സംഘത്തിന്റെ അഭിപ്രായം. ജാതി മത വർഗ വിത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു പ്രേവർത്തിക്കുന്ന കൂട്ടായ്മയിൽ നാല്പതോളം പേരാണുള്ളത്. ഇതിൽ ഭൂരിഭാഗം അംഗങ്ങളുടെ വീടുകളിൽ പ്രളയം ലക്ഷങ്ങളുടെ നാശ നഷ്ടങ്ങൾ ഇത്തവണയും വരുത്തിയപ്പോഴും അതെല്ലാം മറന്ന് ഒറ്റകെട്ടായി ഒരാഴ്ചയോളം പ്രേവർത്തിച്ചതിന്റെ ഫലം യഥാർത്ഥ അവകാശികൾക്ക് നേരിട്ട് എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്യത്തിലാണ് വൺവേ ഫ്രണ്ട്സ് എന്ന കൂട്ടായ്മ. കഴിഞ്ഞ പ്രളയ ദുരന്തത്തിലെ പ്രവർത്തന മികവിന് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ കയ്യിൽ നിന്നും കൂട്ടായ്മക്ക് പുരസ്കാരം ലഭിച്ചിരുന്നു.