കൊച്ചി: ഇത് ബാദുഷ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് എക്കാലവും വേറിട്ട രീതിയാണ് അതിവേഗ വരയുടെ സുല്‍ത്താനായ കാര്‍ട്ടൂന്‍മാന്‍ ബാദുഷയുടേത്. ഇക്കുറിയും തന്റെ പുതുമയാര്‍ന്ന പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനക്കായി ആകര്‍ഷണമാക്കിയിരിക്കുകയാണ് ഇബ്രാഹിം ബാദുഷ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ; നിങ്ങളെ വരച്ചുതരാമെന്ന ബാദുഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇതിനകം സോഷ്യല്‍ മീഡിയ കയ്യടിയോടെ ഏറ്റെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000രൂപയില്‍ കുറയാതെ സംഭാവന ചെയ്യൂ, റസിപ്റ്റ് കോപ്പിയും ഫോട്ടോയും ഇന്‍ബോക്സ് ചെയ്യൂ, കേരളത്തെ കൈയ്യിലേന്തി നില്ക്കുന്ന നിങ്ങളുടെ കാരിക്കേച്ചര്‍ വരച്ചുതരാമെന്നാണ് കാര്‍ട്ടൂണ്‍ മാന്‍ എന്നറിയപ്പെടുന്ന ബാദുഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Gepostet von Ibrahim Badusha Cartoonman am Dienstag, 13. August 2019