തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ തുടരുന്നു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഫയർഫോഴ്സിൻ്റെ സ്കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്ന് തൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ചു. നാളെ പുതിയ സംഘം തെരച്ചിൽ നടത്തും.
ടണലിൽ ഒരാൾ പൊക്കത്തിലാണ് ചളി കെട്ടിനിൽക്കുന്നത്. ഇത് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് നേവി സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞുഇന്ന് തെരച്ചിൽ നടത്തിയ സംഘത്തിലെ അംഗങ്ങൾക്ക് വൈദ്യ പരിശോധന നടത്തും. ടീമംഗങ്ങൾക്ക് ചികിത്സ നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർ ഫോഴ്സ് മേധാവിയും അറിയിച്ചു.. മറ്റ് ശ്രമങ്ങളെല്ലാം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം കാരണം പരാജയപ്പെട്ടതോടെ പുതിയ രീതിയിൽ മാലിന്യമൊഴുകുന്ന ടണലിൽ തടയിണ കെട്ടി പരിശോധന നടത്താനാണ് നീക്കം. മാലിന്യമൊഴുകുന്ന റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമി നോട് ചേർന്നുളള ടണലിൽ തടയണ കെട്ടി ബ്ലോക്ക് ചെയ്ത് അതിലേക്ക് വെള്ളം ശക്തമായി പമ്പ് ചെയ്ത് മാലിന്യങ്ങളുടെ ഒഴുക്ക് സുഗമമാക്കി പരിശോധന നടത്തും.