തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡ് ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബന്ധുക്കളുടെ കൈയേറ്റം.
മാധ്യമ പ്രവര്‍ത്തകരോടെ റെയ്ഡ് ചിത്രീകരിക്കരുതെന്നും ഇവിടെ നിന്നും മടങ്ങിപ്പോകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇരുമ്ബു കമ്ബിയുമായി പാഞ്ഞടുത്ത ബന്ധുക്കള്‍ ഈ കമ്ബി ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ തല്ലാന്‍ ശ്രമിക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അസഭ്യവര്‍ഷങ്ങളുമായാണ് ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പാഞ്ഞടുത്തത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സര്‍വകലാശാല പരീക്ഷയ്ക്ക് നല്കുന്ന പേപ്പറുകള്‍ കണ്ടെത്തിയിരുന്നു. പരീക്ഷാഹാളില്‍ മാത്രം നല്‍കേണ്ട നാല് ബണ്ടില്‍ പരീക്ഷാ പേപ്പറുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. പരിശോധനകള്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.