ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമാലോകത്തെത്തി ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. ആമേന്‍, പുണ്യാളന് അഗര്‍ബത്തീസ്, തിങ്കള്‍ മുതല്‍ വെള്ളി വരെ, ലൈഫ് ഓഫ് ജോസൂട്ടി, ഡബ്ള്‍ ബാരല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പങ്കുവച്ചൊരു പോസ്റ്റും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച് തല മുണ്ഡനം ചെയ്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ തിരുപ്പതിയിലെ പ്രസാദം കൊണ്ട് കുറിയണിഞ്ഞ രചനയേയാണ് ചിത്രത്തില്‍ കാണുന്നത്.
‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമര്‍പ്പിക്കുന്നു. അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയില്‍’ എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം രചന കുറിച്ചിരിക്കുന്നത്. അടുത്തിടെ നടി കൃഷ്ണപ്രഭയും തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അമ്മയോടൊപ്പമാണ് കൃഷ്ണപ്രഭ തിരുപ്പതിയിലെത്തി മുടി സമര്‍പ്പിച്ചത്.2001ൽ തീർത്ഥാടനം എന്ന സിനിമയിലൂടെ ആണ് രചന നാരായണൻകുട്ടി വെള്ളിത്തിരയിൽ എത്തുന്നത്. ഇതിൽ നായികയുടെ സുഹൃത്തായാണ് വേഷം ഇട്ടത്. പഠനത്തിന ശേഷം ആർജെ പ്രവർത്തിച്ചു. അവിടെ നിന്നുമാണ് മറിമായത്തിൽ എത്തുന്നത്.