എഴുത്തിന്റെ വഴില് വേറിട്ടയാത്രയും ലാളിത്യംകൊണ്ട് ഏവരുടെയും ഓര്‍മ്മചെപ്പില്‍ ഇടംപിടിക്കുകയും ചെയ്ത സാഹിത്യ ലോകത്തെ നിറസാനിധ്യം തസ്മിന് ടീച്ചര്‍ക്ക് തുടര്‍വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി പുരസ്കാരം. പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയായ തസ്മിന് ഷി ഹാബിന്റെ സുമയ്യ എന്ന നോവലിന് ബാലസാഹിത്യ വിഭാഗത്തിലാണ് അവാര്‍ഡ്. സുമയ്യ എന്ന കുട്ടിയുടെ പ്രകൃതിയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണങ്ങളും ആണു നോവല്‍ നിറയെ.
കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശിനി ആണെങ്കിലും വര്‍ഷങ്ങളായി മൂവാറ്റുപുഴയില്‍ താമസിക്കുന്ന തസ്മിന് ബാലസാഹിത്യ നോവലുകളും ലേഖനങ്ങളും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കവിതകള്‍
2017ല്‍ പുറത്തി റക്കിയ ആദ്യ കവിതാസമാഹാരമായ ‘തീവണ്ടി’ക്ക് ആശാന് സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ മക്കന, തലതെറിച്ചവളുടെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങളും പുറത്തിറങ്ങി. നാലാമത്തെ കവിതയായ ഒറ്റനടത്തം ഉടന്‍ പുറത്തിറങ്ങും.
ബാലസാഹിത്യ നോവലുകള്‍
സുമയ്യ, ഡ്യൂഡില്‍ ബഗ്, കണ്ടന് പറയുന്നതെന്തന്നാല്‍. സാംസ്കാരിക വകുപ്പിന്റെ സഹോദരന് അയ്യപ്പന് പുരസ്ക്കാരവും എം.എസ് കുമാര്‍ പുരസ്ക്കാരവും സുമയ്യ എന്ന കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്
മറ്റുള്ളവ
യാത്ര,അനുഭവം,എഴുത്ത് എന്നപേരില്‍ അഭിമുഖ സമാഹാരവും, ഉപ്പുമാവ് എന്നപേരില്‍ ഓര്‍മ്മക്കുറിപ്പുകളും തസ്മിന് പുറത്തിറക്കിയിരുന്നു.
കുടുംബം
പറവൂര്‍ സ്വദേശി ഷിഹാബാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ സല്മാന്, റിസ് വാന്‍ എന്നിവരാണ് മക്കള്‍