ഒരു മാസത്തെ റമദാന് വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര് ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു.
സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത്. സമകാല സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.