കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം . മഴയും കനത്ത മൂടൽമഞ്ഞും കാരണമാണ് വിമാന സർവീസുകൾ വഴി തിരിച്ചുവിട്ടത്. ഉച്ചയോടെ സർവീസുകൾ പുനസ്ഥാപിച്ചു.നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.
മഴ തുടരുന്ന സാഹചര്യത്തിൽ കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. അതിനിടെ കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി