സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ തട്ടിപ്പ്. 4.76 കോടി രൂപയുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി.സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറിയും സിപിഐഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെയാണ് കേസ്.ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി.
അംഗങ്ങള്‍ അറിയാതെ സ്വര്‍ണപ്പണയവായ്പ എടുത്തെന്ന പരാതിയില്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആദൂര്‍ പൊലീസാണ് കേസെടുത്തത്പുറത്തുവന്ന വിവരം അനസരിച്ച് വളരെ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാമെന്നാണ് അന്വേഷണസംഘത്തിന്റെയും നിഗമനം. കൂടാതെ അപെക്സ് ബാങ്ക് നൽകിയ പണം ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പലരീതിയിലുള്ള തട്ടിപ്പുകളാണ് നടത്തിയിരിക്കുന്നത്.