വരാപ്പുഴ: ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്ന പോലീസ് വാദത്തെ തള്ളി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുമ്പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി. വീടാക്രമണത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന പോലീസ് വാദം ഇതോടെ പൊളിഞ്ഞു.
സംഘര്‍ഷത്തില്‍ കുടലിന് മാരകമായി പരിക്കേറ്റിരുന്നെങ്കില്‍ ചികിത്സയില്ലാതെ ഇത്രയും ദിവസം പിടിച്ചു നില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോലീസുകാര്‍ പിടികൂടുമ്പോഴും വേദനയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിപ്പില്ല എന്ന വാദവും നില നിലക്കില്ല. ഇതോടെ കസ്റ്റഡി മര്‍ദനം തന്നെയാണ് മരണകാരണമെന്ന് വ്യക്തമായി.
നേരത്തെ, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.