തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുസ്മൃതിയെ പ്രതിഷ്ടിക്കുന്ന സംഘപരിവാർ തലച്ചോറാണ് ഇതിനുപിന്നില്‍. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് സിഎഎ എന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം പൗരന്മാരെ രണ്ടാംതരം പൗരന്മാരായി കണുന്നതാണ് സിഎഎ. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല. ഇത് ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.