കൊച്ചി ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാന്‍ അഹോരാത്രം പ്രയത്നിച്ചവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ‘ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
പോയവാരത്തിന്റെ അവസാനം വന്ന റിപ്പോര്‍ട്ട് പ്രകാരം ബ്രഹ്മപുരത്ത് 170 ഫയര്മാന്മാര്, 32 എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍മാര്‍, 11 നേവി ഉദ്യോഗസ്ഥര്‍, നാല് സിയാല്‍ ഉദ്യോഗസ്ഥര്‍, ബിപിസിഎല്ലില്‍ നിന്നുള്ള ആറ് പേര്, 71 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, 30 സിറ്റി കോര്പ്പറേഷന് ജീവനക്കാര്‍, 20 ഹോം ഗാര്‍ഡുകള്‍ എന്നിവര്‍ തീയണക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരുന്നു.
കുറിപ്പിങ്ങനെ:
‘ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍., സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി. ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും ആവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്,’ മുഖ്യമന്ത്രി കുറിച്ചു.