ഇടുക്കി : വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഛര്‍ദ്ദിയെ തുടര്‍ന്ന് വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.