മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ 363 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്. വന്നേരി സ്കൂളില്‍ 289 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 82 വിദ്യാര്‍ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും കോവിഡി സ്ഥിരീകരിച്ചു.